മരണത്തിലും വേർപിരിയാതെ; പ്രതിശ്രുത വരന്റെ അരികിൽ പ്രഫുല്ലയ്ക്ക് നിത്യനിദ്ര

മരണത്തിലും വേർപിരിയാതെ; പ്രതിശ്രുത വരന്റെ അരികിൽ പ്രഫുല്ലയ്ക്ക് നിത്യനിദ്ര

പ്രസിദ്ധീകരിച്ചത്: 12 May, 2026
ഷെയർ ചെയ്യുക:

മരണം കവർന്ന പ്രിയതമന്റെ അരികിൽ തന്നെയും ചേർത്തുറക്കണമെന്ന പ്രഫുല്ലയുടെ അന്ത്യാഭിലാഷം ബന്ധുക്കൾ നിറവേറ്റി. വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുത വരൻ മണിയുടെ തമിഴ്‌നാട് തിരുനെൽവേലിയിലുള്ള കുഴിമാടത്തിന് അരികിൽ പ്രഫുല്ലയ്ക്കും സംസ്കാരമൊരുക്കി.

കിദൂർ കുണ്ടങ്കേരടുക്കയിലെ ജയാനന്ദന്റെ മകൾ പ്രഫുല്ല (26) കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ ജീവനൊടുക്കിയത്.ബാങ്ക് ഉദ്യോഗസ്ഥനായ തിരുനെൽവേലി സ്വദേശി മണിയുമായി നാല് മാസം മുമ്പായിരുന്നു പ്രഫുല്ലയുടെ വിവാഹ നിശ്ചയം നടന്നത്.

 

എന്നാൽ പത്തുദിവസം മുമ്പ് മണി ബൈക്കപകടത്തിൽ മരിച്ചതോടെ പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നു. "തന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്കരിക്കണം" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പിതാവും ബന്ധുക്കളും മണിയുടെ കുടുംബവുമായി സംസാരിക്കുകയായിരുന്നു.