ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ചു; ആറ്റിങ്ങലിൽ യുവാവിനെതിരെ കേസെടുത്തു പൊലീസ്

ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ചു; ആറ്റിങ്ങലിൽ യുവാവിനെതിരെ കേസെടുത്തു പൊലീസ്

പ്രസിദ്ധീകരിച്ചത്: 12 May, 2026
ഷെയർ ചെയ്യുക:

ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. അയിലം സ്വദേശി സജിക്കെതിരെയാണ് നടപടി.

 

കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയെയും കുഞ്ഞിനെയും സജി ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ച് പരിക്കേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നുരണ്ടര വയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതായും കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ ആരോപിക്കുന്നു. കുട്ടിക്ക് തലയിൽ പരിക്കേറ്റിട്ടുണ്ട്..