ട്രംപിന്റെ ചൈന സന്ദര്‍ശനം: ഒപ്പം ഇലോണ്‍ മസ്‌കും ടിം കുക്കും

ട്രംപിന്റെ ചൈന സന്ദര്‍ശനം: ഒപ്പം ഇലോണ്‍ മസ്‌കും ടിം കുക്കും

പ്രസിദ്ധീകരിച്ചത്: 12 May, 2026
ഷെയർ ചെയ്യുക:

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന സന്ദര്‍ശനത്തില്‍ ലോകത്തെ പ്രമുഖ വ്യവസായ നേതാക്കളും ഒപ്പമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ബോയിംഗ് സിഇഒ കെല്ലി ഓര്‍ട്ട്‌ബെര്‍ഗ്, ബ്ലാക്ക്റോക്കിന്റെ ലാറി ഫിങ്ക് തുടങ്ങിയ 16 പ്രമുഖ ബിസിനസ്സ് എക്‌സിക്യൂട്ടീവുകളാണ് പ്രതിനിധി സംഘത്തിലുള്ളത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനുള്ള പുതിയ ഫോറങ്ങള്‍ രൂപീകരിക്കുന്നതിനും ഈ ഉച്ചകോടി സാക്ഷ്യം വഹിച്ചേക്കും.സന്ദര്‍ശന വേളയില്‍ കൃഷി, ഊര്‍ജ്ജം, വിമാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വ്യാപാര കരാറുകള്‍ ചൈന പ്രഖ്യാപിച്ചേക്കും. 2017 ന് ശേഷമുള്ള ഏറ്റവും വലിയ വിമാന കരാറിന് ചൈന തയ്യാറായേക്കുമെന്നും സൂചനകളുണ്ട്. ഏകദേശം 500 ഓളം 737 MAX വിമാനങ്ങള്‍ക്കും വൈഡ് ബോഡി വിമാനങ്ങള്‍ക്കുമായി ചരിത്രപരമായ ഓര്‍ഡര്‍ ലഭിക്കുമെന്നാണ് ബോയിംഗ് പ്രതീക്ഷിക്കുന്നത്. അപൂര്‍വ്വ ലോഹങ്ങള്‍ ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വ്യാപാര യുദ്ധത്തിലെ താത്കാലിക വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യവും ചര്‍ച്ചയാകും.

മെറ്റ, ക്വാല്‍കോം, വിസ, മാസ്റ്റര്‍കാര്‍ഡ്, മൈക്രോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ മേധാവികളും സംഘത്തിലുണ്ട്. എന്നാല്‍ എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ് ഈ യാത്രയില്‍ ഉള്‍പ്പെട്ടിട്ടില്ല.