തമിഴ്നാട് നിയമസഭയിൽ ഇനി 'താരപ്പോര്'

തമിഴ്നാട് നിയമസഭയിൽ ഇനി 'താരപ്പോര്'

പ്രസിദ്ധീകരിച്ചത്: 11 May, 2026
ഷെയർ ചെയ്യുക:

തമിഴ്നാട് നിയസഭയിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കമാവുകയാണ്. ഡി.എം.കെ ഭരണത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി പദത്തിലായ വിജയിയും പ്രതിപക്ഷ നേതാവായി എത്തുന്ന ഉദയനിധി സ്റ്റാലിനും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് സഭ വേദിയാകും. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുകയാണ്. വിജയ്‌യും ഉദയനിധിയും ഇതുവരെ സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, തമിഴ്‌നാട് നിയമസഭയിൽ ഇരുവരും ഇനി മുഖാമുഖം പോരാടും.തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ദയനിധി സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകത്തെ പരാജയപ്പെടുത്തിയാണ് ഭരണം പിടിച്ചെടുത്തത്. വിജയിയുടെയും ടി.വി.കെയുടെയും രാഷ്ട്രീയ അരങ്ങേറ്റമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഭരണമാറ്റത്തിന് പിന്നാലെ വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവായും തിരഞ്ഞെടുക്കപ്പെട്ടു.