'പൊതുഗതാഗത സംവിധാനം തകരും'; KSRTC സൗജന്യ യാത്രാ പദ്ധതി പുന:പരിശോധിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ

'പൊതുഗതാഗത സംവിധാനം തകരും'; KSRTC സൗജന്യ യാത്രാ പദ്ധതി പുന:പരിശോധിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ

പ്രസിദ്ധീകരിച്ചത്: 11 May, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. ഈ പദ്ധതി സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ വലിയ തോതിൽ ബാധിക്കുമെന്ന് സംഘടന ആരോപിച്ചു.സ്വകാര്യ ബസ് ഓപ്പറേറ്റർമാരുമായി കൂടിയാലോചിക്കാതെ പ്രഖ്യാപിച്ച തീരുമാനം സംസ്ഥാനത്തെ പൊതുഗതാഗത ശൃംഖലയെ അസ്ഥിരപ്പെടുത്തുമെന്നും ലക്ഷക്കണക്കിന് സ്വകാര്യ ബസ് ജീവനക്കാരുടെ ഉപജീവനമാർഗത്തിന് ഭീഷണിയാകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. യു.ഡി.എഫിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി.