മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ

പ്രസിദ്ധീകരിച്ചത്: 10 May, 2026
ഷെയർ ചെയ്യുക:

മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്ന നിർദ്ദേശവുമായി തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര. ഭരണപരമായ സൗകര്യങ്ങൾക്കും പൊതുജന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ജില്ലാ വിഭജനം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഈ വിഷയങ്ങൾ പരിഗണിക്കുമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.പെൻഷൻ പ്രായം 56 വയസ്സിൽനിന്ന് 60 ആയി ഉയർത്തണമെന്നും കുറിപ്പിലുണ്ട്. മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുതെന്നാണ് അഭിപ്രായം.

 

ഹയർസെക്കൻഡറി വരെ ഇംഗ്ലിഷ് മീഡിയമാക്കണം. എ പ്ലസ് ഉദാരവൽക്കരണം അവസാനിപ്പിക്കണമെന്നും ദിലീപ് കുറിച്ചു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു.