കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാ‍ർഥികൾ മുങ്ങിമരിച്ചു

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാ‍ർഥികൾ മുങ്ങിമരിച്ചു

പ്രസിദ്ധീകരിച്ചത്: 10 May, 2026
ഷെയർ ചെയ്യുക:

കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്​, കോട്ടയം സ്വദേശി അതുൽ എന്നിവരാണ്​ മരിച്ചത്​.കോതമംഗലം ബസേലിയസ് ദന്തൽ കോളേജിലെ വിദ്യാർഥികളാണിവർ.

 

ഇന്ന് ഉച്ചയോടെ വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടമുണ്ടായത്.വിദ്യാ‍ർഥികൾ പുഴയിലെ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മണിക്കൂറുകളോളം തെരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.