ജനങ്ങളുടെ പൾസ് മനസ്സിലാക്കിയില്ല: സിപിഎമ്മിനെതിരെ കേരള കോൺഗ്രസ് എം

ജനങ്ങളുടെ പൾസ് മനസ്സിലാക്കിയില്ല: സിപിഎമ്മിനെതിരെ കേരള കോൺഗ്രസ് എം

പ്രസിദ്ധീകരിച്ചത്: 09 May, 2026
ഷെയർ ചെയ്യുക:

കേരള കോൺഗ്രസ് എം  സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇടതുമുന്നണിക്കുള്ളിലും സിപിഎമ്മിനെതിരെയും കടുത്ത വിമർശനം. ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതിൽ എൽഡിഎഫ്  നേതൃത്വം പരാജയപ്പെട്ടെന്നും സിപിഎം നേതാക്കളുടെ ശൈലി ജനകീയമായിരുന്നില്ലെന്നും യോഗത്തിൽ നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം സിപിഎമ്മിന്റെ വീഴ്ചകളാണെന്നും ഇത് മുന്നണിയെ ഒന്നാകെ ബാധിച്ചെന്നും യോഗം വിലയിരുത്തി.

 

ചില മണ്ഡലങ്ങളിൽ സിപിഎം വോട്ടുകൾ കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കൃത്യമായി ലഭിച്ചില്ലെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു. മുന്നണി മാറ്റത്തിനുള്ള സാധ്യതകൾ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ നേതൃത്വം അത് ഇല്ലാതാക്കിയെന്നും ചില നേതാക്കൾ വിമർശിച്ചു.