രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; മുന്നണിയിൽ സമ്മർദ്ദം
പ്രസിദ്ധീകരിച്ചത്: 07 May, 2026
നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ട്. പി.ജെ. ജോസഫ് ആണ് ഇക്കാര്യം ഔദ്യോഗികമായി മുന്നോട്ടുവച്ചതെന്നാണ് വിവരം.
ഈ തെരഞ്ഞെടുപ്പിൽ 8 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗം ഒരു സീറ്റിൽ മാത്രമാണ് പരാജയം നേരിട്ടത്. ഇതിനെ അടിസ്ഥാനമാക്കി മുന്നണിയിലെ ശക്തമായ ഘടകകക്ഷികളിൽ ഒന്നായി തങ്ങൾ മാറിയെന്ന നിലപാടിലാണ് നേതൃത്വം.മുസ്ലീം ലീഗിനെ പോലെ തന്നെ തങ്ങൾക്കും പ്രാധാന്യം നൽകണമെന്നും കൂടുതൽ പരിഗണന ആവശ്യമാണ് എന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടിൽ ഒരു മന്ത്രിസ്ഥാനം എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് ഉണ്ണിയാടൻ ഉൾപ്പെടെയുള്ള നേതാക്കൾ.