റെയിൽവേ ഗേറ്റിലെ 'അഭ്യാസപ്രകടനം' ഇനി നടക്കില്ല; നിയമലംഘകർക്ക് ലൈസൻസ് നഷ്ടമാകും

റെയിൽവേ ഗേറ്റിലെ 'അഭ്യാസപ്രകടനം' ഇനി നടക്കില്ല; നിയമലംഘകർക്ക് ലൈസൻസ് നഷ്ടമാകും

പ്രസിദ്ധീകരിച്ചത്: 07 May, 2026
ഷെയർ ചെയ്യുക:

 റെയിൽവേ ഗേറ്റുകൾ അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇത്തരം നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർ.ടി.ഒ.മാർക്ക് നിർദേശം നൽകി.

 

ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള നുഴഞ്ഞുകയറ്റങ്ങൾ വലിയ അപകടങ്ങൾക്കും റെയിൽവേ ഗേറ്റുകൾ തകരാനും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. റെയിൽവേ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും മോട്ടോർ വാഹനവകുപ്പിന്റെ നടപടി.നിലവിൽ റെയിൽവേ നൽകുന്ന പരാതികളിൽ പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും, ഇനി മുതൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഡ്രൈവർമാർ നേരിടേണ്ടി വരും.