സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ വേനല്‍ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രസിദ്ധീകരിച്ചത്: 06 May, 2026
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് വേനല്‍ മഴ ശക്തമാകും. ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പറഞ്ഞിരിക്കുത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.