സ്ട്രോങ് റൂമിന് മുന്നിൽ ബിജെപി കാറുകൾ എങ്ങനെ എത്തി

സ്ട്രോങ് റൂമിന് മുന്നിൽ ബിജെപി കാറുകൾ എങ്ങനെ എത്തി

പ്രസിദ്ധീകരിച്ചത്: 03 May, 2026
ഷെയർ ചെയ്യുക:

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിൽ നാടകീയ രംഗങ്ങൾ തുടരുന്നു. ഇവിഎം (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് സമീപം ബിജെപി പതാകകൾ പതിച്ച കാറുകൾ എത്തിയെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് (TMC) പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി.സ്ട്രോങ് റൂമിന് ചുറ്റുമുള്ള അതീവ സുരക്ഷാ മേഖലയിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളുള്ള വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ, ബിജെപി പതാക വെച്ച കാറുകൾ എങ്ങനെ അകത്തെത്തി എന്നതാണ് ടിഎംസി ഉയർത്തുന്ന പ്രധാന ചോദ്യം. വ്യാഴാഴ്ച രാത്രി മമത ബാനർജി നാല് മണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തിയ  സഖാവത്ത് മെമ്മോറിയൽ ഗേൾസ് സ്കൂളിലാണ് ഈ സംഭവം നടന്നത് .