ഭരണം തുടരുമെന്ന് എൽ.ഡി.എഫ്, വിജയം ഉറപ്പെന്ന് യു.ഡി.എഫ്; ആത്മവിശ്വാസത്തിൽ നേതാക്കൾ

ഭരണം തുടരുമെന്ന് എൽ.ഡി.എഫ്, വിജയം ഉറപ്പെന്ന് യു.ഡി.എഫ്; ആത്മവിശ്വാസത്തിൽ നേതാക്കൾ

പ്രസിദ്ധീകരിച്ചത്: 03 May, 2026
ഷെയർ ചെയ്യുക:

Kerala Polls- Leaders Hopes: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വൻ വിജയപ്രതീക്ഷയിൽ സംസ്ഥാനത്തെ പാർട്ടി നേതാക്കളും സ്ഥാനാർത്ഥികളും. ഏപ്രിൽ ഒമ്പതിന്  140 മണ്ഡലങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെയാണ് നടക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണ നടന്നത്. മാസങ്ങളായി നടത്തിയ രാഷ്ട്രീയ പ്രചരണങ്ങളിൽ കേരളം ആർക്കൊപ്പം നിൽക്കുമെന്ന് നാളെ ഉച്ചയോടെ തന്നെ അറിയാനാകും.