ഡൽഹിയിൽ ഒമ്പത് പേരുടെ ജീവൻ കവർന്ന തീപിടിത്തം

ഡൽഹിയിൽ ഒമ്പത് പേരുടെ ജീവൻ കവർന്ന തീപിടിത്തം

പ്രസിദ്ധീകരിച്ചത്: 03 May, 2026
ഷെയർ ചെയ്യുക:

കിഴക്കൻ ഡൽഹിയിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേരുടെ ജീവൻ പൊലിഞ്ഞത് കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിർമാണവും സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചകളും കാരണമെന്ന് പരാതി. അമിത സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലുകളും, തീപിടുത്തത്തിനിടെ പ്രവർത്തനരഹിതമായ സ്മാർട്ട് ലോക്കുകളും, ഇടുങ്ങിയ വഴികളുമാണ് കെട്ടിടത്തെ മരണക്കെണിയാക്കി മാറ്റിയത്. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.വിവേക് ​​വിഹാർ പ്രദേശത്തെ നാലു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെ 3:40 ഓടെയാണ് തീപിടുത്തമുണ്ടായത്. എട്ട് കുടുംബങ്ങളാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്. 3:47 ഓടെ അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുകയും 4:05-ഓടെ അവർ സ്ഥലത്തെത്തി രാക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.