കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം അന്വേഷണം ആരംഭിച്ചു
വീടിന്റെ കിണറ്റില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അരിമ്പൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലന്‍ എന്ന വ്യക്തിയാണ് കിണറ്റില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിയത്. കിണറ്റില്‍ വെള്ളം കുറവായ സമയത്ത് വെള്ളം കോരാന്‍ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ഒരു പ്ലാസ്റ്റിക് ചാക്ക് ശ്രദ്ധയില്‍പ്പെട്ടത്.പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ ആറ് എല്ലിന്‍ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. കിണറ്റില്‍ നിന്ന് ലഭിച്ച അസ്ഥികള്‍ മനുഷ്യന്റേതാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് ഉറപ്പുവരുത്താന്‍ കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വാടകവീട് ആയതിനാല്‍, മുന്‍പ് ഇവിടെ താമസിച്ചിരുന്ന ആളുകളെക്കുറിച്ചും ആ പ്രദേശത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തും.