'അൻവർ മൊബൈൽ രാഷ്ട്രീയം നടത്തുന്നയാൾ, രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം'; എം വി ജയരാജൻ

'അൻവർ മൊബൈൽ രാഷ്ട്രീയം നടത്തുന്നയാൾ, രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം'; എം വി ജയരാജൻ

പ്രസിദ്ധീകരിച്ചത്: 02 May, 2026
ഷെയർ ചെയ്യുക:

ബേപ്പൂര്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് മറുപടിയുമായി സിപിഐഎം നേതാവ് എം വി ജയരാജന്‍. മൊബൈല്‍ രാഷ്ട്രീയം നടത്തുന്ന ആളാണ് പി വി അന്‍വര്‍ എന്ന് അദ്ദേഹം പറഞ്ഞു.

 

രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും അന്‍വറിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരമില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നുവെന്നും എല്‍ഡിഎഫ് ഭരണം വരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും എം വി ജയരാജന്‍ പ്രതികരിച്ചു. 21,000 പോളിംഗ് ഡ്യൂട്ടി ചെയ്ത ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഭരണഘടനാവകാശം നിഷേധിക്കുകയാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതിയില്‍ നിന്നും ദൗര്‍ഭാഗ്യകരമായ തീരുമാനമുണ്ടായെന്നും എം വി ജയരാജന്‍ പറഞ്ഞു.