ദേശീയപാത: സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും

ദേശീയപാത: സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും

പ്രസിദ്ധീകരിച്ചത്: 01 May, 2026
ഷെയർ ചെയ്യുക:

ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും.

 

ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതി.  ഇതുവരെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സൈറ്റിൽ കയറി അപേക്ഷിക്കണമായിരുന്നു. വീട് നിർമാണത്തിനുള്ള പെർമിറ്റ്, പ്ലാൻ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു.ഇനി അതൊന്നും വേണ്ട. പുതിയ വീട്‌ പണിയുന്നവർക്കും പണിയാൻ പോകുന്നവർക്കും റോഡിന് അപേക്ഷിക്കാം. വീടുകൾക്ക് സൗജന്യമായി നിർമിച്ചുനൽകും.