പാലായിൽ ജോസ് കെ. മാണിക്ക് ജയമുറപ്പ്; ആത്മവിശ്വാസത്തിൽ കേരള കോൺഗ്രസ് എം

പാലായിൽ ജോസ് കെ. മാണിക്ക് ജയമുറപ്പ്; ആത്മവിശ്വാസത്തിൽ കേരള കോൺഗ്രസ് എം

പ്രസിദ്ധീകരിച്ചത്: 01 May, 2026
ഷെയർ ചെയ്യുക:

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടു ദിവസങ്ങൾ ബാക്കി നിൽക്കെ വിജയപ്രതീക്ഷയിൽ കേരള കോൺഗ്രസ് പാർട്ടികൾ.

 

പാലായിൽ വിജയമുറപ്പെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ പക്ഷം. മാണി സി. കാപ്പന് എതിരായ വികാരം ജോസ് കെ. മാണിക്ക് ഗുണം ചെയ്‌തെന്നാണ് പാർട്ടി വിലയിരുത്തൽ.കാഞ്ഞിരപ്പള്ളിയിൽ ഏകപക്ഷീയ മത്സരമാണ് നടന്നത്. എൻ. ജയരാജൻ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മാണി വിഭാഗം വിലയിരുത്തുന്നു.