'കേരളത്തിലെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ യോഗ്യൻ'; താരിഖ് അൻവർ
പ്രസിദ്ധീകരിച്ചത്: 01 May, 2026
കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് കെ സി വേണുഗോപാൽ യോഗ്യനെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ.
കെ.സി. വേണുഗോപാൽ അനുഭവപരിചയമുള്ള നേതാവാണെന്നും കേരള രാഷ്ട്രീയത്തിൽ അദ്ദേഹം ഇപ്പോഴും സജീവമായി ഇടപെടുന്നുണ്ടെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടി.കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് ഹൈക്കമാൻഡിൽ പ്രതിസന്ധിയുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.