നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്
പ്രസിദ്ധീകരിച്ചത്: 01 May, 2026
ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്ത് പമ്പ പൊലീസ്. സംഭവത്തില്‍ അന്വേഷണം നടത്തും.
കേസെടുത്തതിന് പിന്നാലെ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കി. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോര്‍ട്ട് തേടുകയായിരുന്നു.തുടര്‍ന്നാണ് പമ്പാ പൊലീസ് കേസെടുത്തത്. ശബരിമലയില്‍ നിന്നുള്ള വീഡിയോകള്‍ പതിവായി എടുക്കാറുള്ള യുട്യൂബറാണ് വീഡിയോ അപ്ലോഡ് ചെയ്തത്.