വാഷിംഗ്ടണിലെ ഫോസ് ഹൈസ്‌കൂളില്‍ കത്തിക്കുത്ത്; നാല് വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്, പ്രതി പൊലീസ് കസ്റ്റഡിയില്‍

വാഷിംഗ്ടണിലെ ഫോസ് ഹൈസ്‌കൂളില്‍ കത്തിക്കുത്ത്; നാല് വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്, പ്രതി പൊലീസ് കസ്റ്റഡിയില്‍

പ്രസിദ്ധീകരിച്ചത്: 01 May, 2026
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍:സ്റ്റേറ്റിലെ ഫോസ് ഹൈസ്‌കൂളിലുണ്ടായ കത്തിക്കുത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിന് പിന്നാലെ സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ആക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് സ്‌കൂളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.സ്‌കൂളില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കാലാശിച്ചതെന്നാണ് ടാക്കോമ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഓഫീസര്‍ ഷെല്‍ബി ബോയ്ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.