നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍
പ്രസിദ്ധീകരിച്ചത്: 30 Apr, 2026
പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു.
കെഎപി അടൂര്‍ ബറ്റാലിയനെ സിവില്‍ പൊലീസ് ഓഫീസര്‍ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍(29) ആണ് അറസ്റ്റിലായത്.പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങള്‍ മാതാവിന്റെ ഫോണിലേക്കും വാട്‌സാപ്പിലൂടെ അയച്ചു.