രേഖകളില്ലെങ്കിലും സ്‌കൂൾ പ്രവേശനം തടയില്ല; ഇതരസംസ്ഥാനക്കാരുടെയും പ്രവാസികളുടേയും കുട്ടികൾക്ക് ഇളവ്
പ്രസിദ്ധീകരിച്ചത്: 28 Apr, 2026
പുതിയ അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികൾക്ക് രേഖകളുടെ അഭാവം കാരണം പ്രവേശനം നിഷേധിക്കില്ല.
ജനന സർട്ടിഫിക്കറ്റോ ആധാറോ ഇല്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.
സംസ്ഥാന സിലബസിലെ എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലും മെയ് 2 മുതൽ പ്രവേശനം ആരംഭിക്കും.