സൈബർ സെക്യൂരിറ്റി വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ നിന്നും 21 പവൻ കവർന്ന കേസിൽ പ്രതി പിടിയിൽ
പ്രസിദ്ധീകരിച്ചത്: 28 Apr, 2026
ഇക്കഴിഞ്ഞ ദിവസമാണ് സൈബർ സെക്യൂരിറ്റി വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ നിന്നും 21 പവൻ സ്വർണ്ണം മോഷണം പോയത്.
ഈ കേസിലെ പ്രതി ഡോളർ അനിൽ പിടിയിലായി. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പിടിയിലായി. മോഷ്ടിച്ച സ്വർണം വിൽപന നടത്തിയത് ജെയിംസ് ആണ്.