കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ച; സിസിടിവി ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല
പ്രസിദ്ധീകരിച്ചത്: 25 Apr, 2026
കവടിയാർ കൊട്ടാരത്തിൽ നടന്ന ആഭരണ കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നതായി പോലീസ്. കവർച്ച നടന്ന കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.
ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിട്ടും ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത മോഷണമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കവർച്ച നടന്ന മാസം കൊട്ടാരത്തിലെത്തിയ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധുക്കളെയാണ് വിളിച്ചുവരുത്തിയത്.