മുഖ്യമന്ത്രി ചർച്ച വേണ്ട; കർശന വിലക്കുമായി കെപിസിസി, ലംഘിച്ചാൽ അച്ചടക്ക നടപടിയെന്ന് സണ്ണി ജോസഫ്
പ്രസിദ്ധീകരിച്ചത്: 25 Apr, 2026
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇത്തരം അനാവശ്യ ചർച്ചകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിൽ എഐസിസി (AICC) നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് കെപിസിസി ഔദ്യോഗികമായി വിലക്ക് ഏർപ്പെടുത്തിയത്