ദേവതകളെ അധിക്ഷേപിച്ചു, ശരീരഭാഗങ്ങളിൽ സ്പർശിച്ചു

ദേവതകളെ അധിക്ഷേപിച്ചു, ശരീരഭാഗങ്ങളിൽ സ്പർശിച്ചു

പ്രസിദ്ധീകരിച്ചത്: 22 Apr, 2026
ഷെയർ ചെയ്യുക:

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് യൂണിറ്റിൽ നടന്ന ലൈംഗിക അതിക്രമങ്ങളുടെയും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഓഫീസിനുള്ളിൽ തന്റെ ശരീരത്തെ പരിഹസിക്കുകയും ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും മോശമായി അധിക്ഷേപിക്കുകയും ചെയ്തതായി അഞ്ചാമത്തെ അതിജീവിത വെളിപ്പെടുത്തി. കേസിൽ ഇതുവരെ പത്തിലധികം യുവതികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ഒമ്പത് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.2024 ജൂലൈയിൽ അസോസിയേറ്റായി ജോലിയിൽ പ്രവേശിച്ച യുവതിയാണ് താൻ നേരിട്ട ക്രൂരമായ അനുഭവങ്ങൾ പങ്കുവെച്ചത്. ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ പ്രതിയായ ഷാഫി ഷെയ്ഖ് അടുത്തിരുന്ന് കാലുകൾ കൊണ്ട് തന്നെ ഉരസാൻ തുടങ്ങിയെന്നും തുടർന്ന് കീപാഡ് ഉപയോഗിക്കാനെന്ന വ്യാജേന ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും യുവതി ആരോപിച്ചു. താൻ ഭയന്ന് മാറിയപ്പോൾ ഇയാൾ പരിഹാസത്തോടെ ചിരിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.