അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/04/2026) മുതൽ 22/04/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. കൊച്ചി നഗരത്തിന്റെ പല മേഖലകളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് മഴ തുടങ്ങിയത്. ഇന്നലെ പെയ്ത മഴയിൽ ഗ്രാമീണ മേഖലയിലടക്കം വ്യാപകമായ കൃഷി നാശം സംഭവിച്ചിരുന്നു.