ഇന്ത്യൻ പൗരത്വം വേണ്ട, ഞാൻ അഫ്ഗാനിസ്ഥാനായി കളിക്കും; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ഇന്ത്യൻ പൗരത്വം വേണ്ട, ഞാൻ അഫ്ഗാനിസ്ഥാനായി കളിക്കും; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

പ്രസിദ്ധീകരിച്ചത്: 20 Apr, 2026
ഷെയർ ചെയ്യുക:

ലോക ക്രിക്കറ്റിലെ മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാൻ തൻ്റെ കരിയറിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഇന്ത്യയുൾപ്പെടെ രണ്ട് രാജ്യങ്ങൾ തനിക്ക് പൗരത്വവും തങ്ങൾക്കായി കളിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അത് നിരസിച്ചുവെന്നും റാഷിദ് ഖാൻ വ്യക്തമാക്കി. തന്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനോടുള്ള കൂറ് നിലനിർത്താനാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.റാഷിദ് ഖാൻ്റെ പുറത്തിറങ്ങാനിരിക്കുന്ന 'റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം' (Rashid Khan: From Streets to Stardom) എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. 2023-ലെ ഐപിഎൽ സീസണിനിടെയാണ് ഇത്തരമൊരു നിർദ്ദേശം അദ്ദേഹത്തിന് മുന്നിലെത്തിയത്. "എനിക്ക് ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിൽ നിന്നും പൗരത്വവും കളിക്കാനുള്ള അവസരവും വാഗ്ദാനം ലഭിച്ചിരുന്നു. എന്നാൽ ഞാൻ അവരോട് പറഞ്ഞു, 'എന്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ മറ്റൊരു രാജ്യത്തിന് വേണ്ടിയും കളിക്കില്ല'," പുസ്തകത്തിൽ റാഷിദ് ഖാൻ വ്യക്തമാക്കുന്നു.