ഹോര്‍മുസിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തു; വെളിപ്പെടുത്തി ട്രംപ്

ഹോര്‍മുസിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തു; വെളിപ്പെടുത്തി ട്രംപ്

പ്രസിദ്ധീകരിച്ചത്: 20 Apr, 2026
ഷെയർ ചെയ്യുക:

ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ പതാക നാട്ടിയ കപ്പല്‍ ഒമാന്‍ തീരത്തിന് സമീപത്ത് നിന്നാണ് പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.മിസൈല്‍ പ്രഹര ശേഷിയുള്ള അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാന്‍സ് ഇറാനിയന്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇറാനിയന്‍ സംഘം അത് ചെവികൊണ്ടില്ല. എഞ്ചിന്‍ റൂം തുളച്ചുകൊണ്ട് തങ്ങള്‍ക്ക് അതിനെ തടയേണ്ടി വന്നുവെന്നാണ് ട്രംപ് അറിയിച്ചത്. ഠീൗസെമ എന്ന് പേരുള്ള 900 അടി നീളവും വിമാനത്തോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തതെന്നും ട്രംപ് അറിയിച്ചു. നിലവില്‍ അമേരിക്കയുടെ കസ്റ്റഡിയിലാണ് കപ്പല്‍.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.