പ്രവാസികൾക്ക് ആശ്വാസ വാർത്ത; അന്താരാഷ്ട്ര വിമാനങ്ങൾക്കായി വ്യോമപാത തുറന്ന് ഇറാൻ

പ്രവാസികൾക്ക് ആശ്വാസ വാർത്ത; അന്താരാഷ്ട്ര വിമാനങ്ങൾക്കായി വ്യോമപാത തുറന്ന് ഇറാൻ

പ്രസിദ്ധീകരിച്ചത്: 18 Apr, 2026
ഷെയർ ചെയ്യുക:

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ആശ്വാസമായി ഇറാൻ വ്യോമപാത ഭാഗികമായി തുറന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ വ്യോമപാത ട്രാൻസിറ്റ് വിമാനങ്ങൾക്കായി ഇപ്പോൾ ലഭ്യമാണെന്ന് ഇറാന്റെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഏഴു മണി മുതൽ ചില വിമാനത്താവളങ്ങൾ പ്രവർത്തനം പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്.എങ്കിലും, ഈ പ്രഖ്യാപനങ്ങൾ വന്ന് മണിക്കൂറുകൾക്ക് ശേഷവും പ്രായോഗികമായി വലിയ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, അന്താരാഷ്ട്ര വിമാനങ്ങൾ ഇപ്പോഴും ഇറാന് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കി ദീർഘദൂര പാതകളിലൂടെയാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. വ്യോമപാത തുറന്നെങ്കിലും വിമാനക്കമ്പനികൾ ഇപ്പോഴും പൂർണ്ണ ആത്മവിശ്വാസത്തിൽ അല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.