കോൺഗ്രസിന്‍റെ ഭവന പദ്ധതി അനിശ്ചിതത്വത്തിൽ, വ്യാപക പ്രതിഷേധം

കോൺഗ്രസിന്‍റെ ഭവന പദ്ധതി അനിശ്ചിതത്വത്തിൽ, വ്യാപക പ്രതിഷേധം

പ്രസിദ്ധീകരിച്ചത്: 17 Apr, 2026
ഷെയർ ചെയ്യുക:

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി എങ്ങുമെത്താതെ നിൽക്കുന്നതിൽ വ്യാപക പ്രതിഷേധം. പദ്ധതി പ്രഖ്യാപിച്ച് നാളുകൾ കഴിഞ്ഞിട്ടും ഒരു നിർമ്മാണ പ്രവർത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല.

 

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലെ അവ്യക്തതയും നിർമ്മാണം തുടങ്ങുന്നതിലെ കാലതാമസവും എഐസിസിയുടെയും കെപിസിസിയുടെയും വീഴ്ചയാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. ജനങ്ങൾക്ക് നൽകിയ വലിയൊരു വാഗ്ദാനം പാഴ്വാക്കാകുമോ എന്ന ആശങ്ക ദുരന്തബാധിതർക്കിടയിലുണ്ട്.

എന്നാൽ, പദ്ധതി വൈകുന്നതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. സർക്കാർ പട്ടികയിൽ ഇടംപിടിക്കാത്ത അർഹരായവർക്ക് വേണ്ടിയാണ് കോൺഗ്രസ് ഈ പദ്ധതി വിഭാവനം ചെയ്തത്.