ഗൾഫ് മേഖലയിൽ യുദ്ധഭീതി വീണ്ടും കടുക്കുന്നു

ഗൾഫ് മേഖലയിൽ യുദ്ധഭീതി വീണ്ടും കടുക്കുന്നു

പ്രസിദ്ധീകരിച്ചത്: 15 Apr, 2026
ഷെയർ ചെയ്യുക:

പശ്ചിമേഷ്യയിൽ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധം കൂടുതൽ അപകടകരമായ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി സൂചനകൾ. കുവൈറ്റിൽ നടന്ന നിരവധി ഡ്രോൺ ആക്രമണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. എണ്ണ മേഖല, വൈദ്യുതി നിലയങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളിൽ വ്യപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഞായറാഴ്ച രാവിലെ കുവൈറ്റിലെ ഷുവൈഖ് പ്രദേശത്താണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ഇവിടെയുള്ള കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ കോംപ്ലക്സിൽ വൻ തീപിടുത്തമുണ്ടായി. കുവൈറ്റ് എണ്ണ മന്ത്രാലയവും കമ്പനിയുടെ ആസ്ഥാനവും ഈ സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് സമുച്ചയം മുഴുവൻ ഉടൻ തന്നെ ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.