സൃഷ്ടിയുടെ സംരക്ഷണത്തെ അധികരിച്ച് ഒരു സമ്മേളനം

സൃഷ്ടിയുടെ സംരക്ഷണത്തെ അധികരിച്ച് ഒരു സമ്മേളനം

പ്രസിദ്ധീകരിച്ചത്: 17 Sep, 2025
ഷെയർ ചെയ്യുക:

സൃഷ്ടിയുടെ സംരക്ഷണത്തെ അധികരിച്ച് ഒരു സമ്മേളനം റോമിനടുത്തുള്ള കാസ്തെൽ ഗന്തോൾഫൊയിൽ നടക്കും.

സെപ്റ്റംബർ 19-21 വരെ തീയതികളിലായിരിക്കും യൂറോപ്പിലെ മെത്രാൻസംഘങ്ങളുടെ സമിതിയുടെ കീഴിലുള്ള സൃഷ്ടി സംരക്ഷണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഈ സമ്മേളനം അരങ്ങേറുക.

“ലൗദാത്തൊ സീ”: പരിവർത്തനവും പ്രതിബദ്ധതയും- എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം. ഫ്രാൻസീസ് പാപ്പായുടെ ചാക്രികലേഖനമായ “ലൗദാത്തൊ സീ”യുടെ പത്താം വാർഷികവും ഈ സമ്മേളനത്തിൽ അനുസ്മരിക്കപ്പെടും.

യൂറോപ്പിലെ മെത്രാൻസംഘങ്ങളുടെ സമിതിയിൽ സൃഷ്ടിയുടെ സംരക്ഷണച്ചുമതലയുള്ള വിഭാഗങ്ങളുടെ ദേശീയ ഉത്തരവാദിത്വം പേറുന്നവരും മെത്രാന്മാരും ഉൾപ്പടെ നിരവധിപ്പേർ ഇതിൽ പങ്കുകൊള്ളും.

സഭയുടെ പാരിസ്ഥിതിക അജപാലന ദൗത്യം നമ്മുടെ പൊതുഭവനത്തിൻറെ സംരക്ഷണച്ചുമതല തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെടും.