പാലായിൽ സഭാ വോട്ടുകളിൽ കണ്ണ് നട്ട് കാപ്പൻ; 20,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ആത്മവിശ്വാസം

പാലായിൽ സഭാ വോട്ടുകളിൽ കണ്ണ് നട്ട് കാപ്പൻ; 20,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ആത്മവിശ്വാസം

പ്രസിദ്ധീകരിച്ചത്: 11 Apr, 2026
ഷെയർ ചെയ്യുക:

വോട്ടെടുപ്പ് പൂർത്തിയായതോടെ കോട്ടയം ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കണക്കെടുപ്പുകൾ സജീവമാകുന്നു. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന പാലായിൽ കെ.എം. മാണിയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ നടന്ന വോട്ടെടുപ്പ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ് (എം).കെ.എം. മാണിയോടുള്ള വൈകാരികമായ അടുപ്പവും ഇടതുപക്ഷ വോട്ടുകളും പെട്ടിയിലായതോടെ ജോസ് കെ. മാണി വിജയം ഉറപ്പിക്കുന്നു. എന്നാൽ, ജോസ് കെ. മാണി വിരുദ്ധ വോട്ടുകളും ക്രൈസ്തവ സഭയുടെ പിന്തുണയും തങ്ങളെ തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി. കാപ്പൻ ക്യാമ്പ്.