"ഇത് മര്യാദക്കേട്”; ബിഷപ്പിനെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ്
പ്രസിദ്ധീകരിച്ചത്: 11 Apr, 2026
കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ് രംഗത്ത്. മഠങ്ങളിലേക്ക് വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദേശിച്ചുവെന്നാണ് ബിഷപ്പിനെതിരെ പി.സി. ജോർജ് ആരോപിച്ചത്.
ഇത് “മര്യാദക്കേട്” ആണെന്നും സഭയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് ലഭിച്ച ഗുണങ്ങൾ തന്നെ കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.“സഭ എന്ന് പറഞ്ഞാൽ യുഡിഎഫ് ആണോ? എന്നും പി.സി. ജോർജ് ചോദിച്ചു. രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി തന്നെ കാണുമെന്നും, അവരോട് രാഷ്ട്രീയമായി തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.