ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ 2026 സുവനീര്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായി അച്ചന്‍കുഞ്ഞ് മാത്യുവിനെ നിയമിച്ചു

ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ 2026 സുവനീര്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായി അച്ചന്‍കുഞ്ഞ് മാത്യുവിനെ നിയമിച്ചു

പ്രസിദ്ധീകരിച്ചത്: 11 Apr, 2026
ഷെയർ ചെയ്യുക:

ഫോമാ 2026 ദേശീയ കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാനും ചീഫ് എഡിറ്ററുമായും അച്ചന്‍കുഞ്ഞ് മാത്യുവിനെ (ഷിക്കാഗോ) ഫോമാ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുത്തു. അച്ചന്‍കുഞ്ഞ് മാത്യു നിരവധി സാമൂഹിക  സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വത്തിനുടമയാണ്. നിലവില്‍ അദ്ദേഹം ഫോമാ സെന്‍ട്രല്‍ റീജിയന്‍ സെക്രട്ടറിയായും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷറായും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഷിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.ഫോമാ 2019 ഷിക്കാഗോ കണ്‍വന്‍ഷന്‍, 2023-ലെ പുന്റക്കാനാ കണ്‍വന്‍ഷന്‍ എന്നവയുടെ സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാനും ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ച അനുഭവവും അച്ചന്‍കുഞ്ഞ് മാത്യുവിനുണ്ട്. നേരത്തെ കേരള ക്ലബ് ഷിക്കാഗോയുടെ സെക്രട്ടറിയായും ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ചന്‍കുഞ്ഞ് മാത്യുവിന്റെ നേതൃത്വത്തില്‍ ഫോമാ 2026 സുവനീറിന്റെ പ്രകാശനം അവിസ്മരണീയമാക്കാന്‍ സാധിക്കുമെന്ന് ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

സുവനീര്‍ കമ്മിറ്റിയില്‍ അച്ചന്‍കുഞ്ഞ് മാത്യുവിനോടൊപ്പം ഡോ. ജില്‍സി ഡിന്‍സ് (അരിസോണ), ദയാലു ജോസഫ് (കാലിഫോര്‍ണിയ), വില്‍സണ്‍ ഉഴത്തില്‍ (ഫ്‌ളോറിഡ), മാത്തുക്കുട്ടി ഈശോ (ന്യൂയോര്‍ക്ക്), ഷാജി ആലപ്പാട്ട് (ടെക്‌സസ്), റോഷന്‍ പ്ലാംമൂട്ടില്‍ (ഫിസഡല്‍ഫിയ), സാബു കട്ടപ്പുറം (ഷിക്കാഗോ) എന്നിവരും സുവനീര്‍ വര്‍ണാഭമാക്കുവാന്‍ പ്രവര്‍ത്തിക്കുന്നു. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കുന്നതാണ്.