ഭരണവിരുദ്ധ വികാരമില്ല; വീണ്ടും എൽ.ഡി.ഫ് സർക്കാർ തന്നെ വരുമെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി. സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ പ്രകടമായ തരംഗമോ ശക്തമായ വികാരമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംഭരണവിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യു.ഡി.എഫിനും ബി.ജെ.പിക്കും അവർ നടത്തിയ സർവ്വേകളിൽ നിന്ന് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങളുടെ ഇടയിൽ അത്തരമൊരു വികാരമില്ലെന്നും അത്തരം പ്രചാരണം നടത്തിയാൽ തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഭയന്ന് അവർ അത് ഉന്നയിക്കാൻ പോലും മുതിർന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.പെൻഷൻ തുക വർദ്ധിപ്പിക്കുന്നതും പുതിയ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളിൽ സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് ജനങ്ങൾ വലിയ തോതിൽ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. തങ്ങൾക്കൊപ്പം നിൽക്കുന്നതും പരാതികൾ പരിഹരിക്കുന്നതുമായ ഒരു സർക്കാരാണ് ഇവിടെയുള്ളതെന്ന് സാധാരണക്കാർക്ക് ഉൾപ്പെടെ വിവിധ തലങ്ങളിലുള്ളവർക്ക് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.