ഇത് മൂന്നു മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖർ

ഇത് മൂന്നു മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖർ

പ്രസിദ്ധീകരിച്ചത്: 10 Apr, 2026
ഷെയർ ചെയ്യുക:

നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ  കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ മുന്നണികൾ മാത്രമേ അവശേഷിക്കൂ. അതിൽ ഒരു വശത്ത് എൻ.ഡി.എയും മറുവശത്ത് കോൺഗ്രസ്-സി.പി.എം സഖ്യവുമായിരിക്കും ഉണ്ടാവുക. നിലവിൽ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും അവർ സഖ്യത്തിലാണ് ഉള്ളതെന്നും അത് ഇവിടെയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.