വ്യോമ-കര പോരാട്ടവീര്യം കൂട്ടി ഇന്ത്യൻ സൈന്യം; ആകാശക്കരുത്തറിയിച്ച് പ്രചണ്ഡും അപ്പാച്ചെയും

വ്യോമ-കര പോരാട്ടവീര്യം കൂട്ടി ഇന്ത്യൻ സൈന്യം; ആകാശക്കരുത്തറിയിച്ച് പ്രചണ്ഡും അപ്പാച്ചെയും

പ്രസിദ്ധീകരിച്ചത്: 10 Apr, 2026
ഷെയർ ചെയ്യുക:

ഇന്ത്യൻ സൈന്യത്തിന്റെ ആകാശക്കരുത്തിന് പുതിയ ഉണർവേകി പ്രചണ്ഡ്, അപ്പാച്ചെ ഹോലികോപ്റ്ററുകളുടെ വിജയകരമായ പരീക്ഷണങ്ങൾ. കർണാടകയിൽ നടന്ന 'പ്രചണ്ഡ്' സോർട്ടിയും രാജസ്ഥാനിൽ നടന്ന  വഴി തങ്ങളുടെ വ്യോമ സഹായ ശേഷി വർദ്ധിപ്പിച്ച് കൊണ്ട് ഇന്ത്യൻ സൈന്യം യുദ്ധക്കളത്തിലെ പ്രഹരശേഷി മെച്ചപ്പെടുത്തി.ഏപ്രിൽ ഒമ്പതിന് കർണാടകയിലെ എച്ച്.എ.എല്ലിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡിൽ ഒരു സോർട്ടി (പറക്കൽ) നടത്തി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമുകളെ മുൻനിര പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കുന്നതിലാണ് സൈന്യത്തിന്റെ ശ്രദ്ധയെന്ന് ഇത് സൂചിപ്പിക്കുന്നു.