'ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ്': പിണറായി വിജയൻ
പതിനേഴാം നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടമാണെന്നും, നാടിന്റെ പുരോഗതിയും വികസനവും തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു ജനവിധിയായിരിക്കും ഇത്തവണ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന് പുരോഗതി വേണമെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. എൽഡിഎഫിന് മാത്രമേ കേരളത്തെ വികസനത്തിന്റെ പാതയിൽ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന ബോധ്യം ജനങ്ങൾക്കുണ്ട്. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ പോലും എൽഡിഎഫ് ഭരണത്തുടർച്ച ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലിരുന്നവർ തന്നെ വികസന സാധ്യതകളെ തള്ളിക്കളഞ്ഞ കാലം പത്ത് വർഷം മുൻപ് കേരളം കണ്ടതാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.