കുറ്റ്യാടിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്ന് ആരോപണം
പ്രസിദ്ധീകരിച്ചത്: 09 Apr, 2026
വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്നു ആരോപണം.
പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം. സീനത്ത് ഉദ്യോഗസ്ഥയോ ജീവനക്കാരിയോ അല്ല.