എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കക്കാരൻ ജിം വിറ്റേക്കർ അന്തരിച്ചു

എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കക്കാരൻ ജിം വിറ്റേക്കർ അന്തരിച്ചു

പ്രസിദ്ധീകരിച്ചത്: 09 Apr, 2026
ഷെയർ ചെയ്യുക:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കൻ പർവ്വതാരോഹകൻ ജിം വിറ്റേക്കർ (97) അന്തരിച്ചു. വാഷിംഗ്ടണിലെ പോർട്ട് ടൗൺസെൻഡിലുള്ള വസതിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. പർവ്വതാരോഹണ ചരിത്രത്തിലെ ഇതിഹാസമായിരുന്ന വിറ്റേക്കറുടെ വിയോഗത്തോടെ ആധുനിക പർവ്വതാരോഹണ യുഗത്തിലെ ഒരു അധ്യായത്തിനാണ് അന്ത്യമായത്.

1963-ലാണ് വിറ്റേക്കർ എവറസ്റ്റിന്റെ നെറുകയിലെത്തി അമേരിക്കയുടെ പേര് ചരിത്രത്തിൽ കുറിച്ചത്. എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗേയും ആദ്യമായി എവറസ്റ്റ് കീഴടക്കി പത്ത് വർഷത്തിന് ശേഷമായിരുന്നു ഈ നേട്ടം.

 

ഈ വിജയത്തോടെ ആഗോള പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹം കെന്നഡി കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. റോബർട്ട് കെന്നഡിയുടെ ഉറ്റ സുഹൃത്തായിരുന്ന വിറ്റേക്കർ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്റ്റേറ്റ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.