'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന് പോകണമെന്ന് കെ സുധാകരൻ

'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന് പോകണമെന്ന് കെ സുധാകരൻ

പ്രസിദ്ധീകരിച്ചത്: 07 Apr, 2026
ഷെയർ ചെയ്യുക:

 യുഡിഎഫ് നൂറ് സീറ്റ് നേടാനായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വനവാസത്തിന് പോകണമോ എന്ന ചോദ്യത്തിന് പോകണമെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പൊതുപ്രവർത്തകരായാൽ പറഞ്ഞ വാക്ക് പാലിക്കണമെന്നും, അങ്ങനെ സംഭവിക്കാതിരിക്കാനാണ് പ്രാർത്ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിന് 130 സീറ്റുകൾ വരെ നേടാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

വനിതാ മുഖ്യമന്ത്രി വേണമെന്ന അഭിപ്രായം രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ നിലപാടാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.