തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം
പ്രസിദ്ധീകരിച്ചത്: 07 Apr, 2026
എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന വീഡിയോ പുറത്ത്.
മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് തീരുമാനം. കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണ് അറിയിച്ചത്.മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്.