നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ 'ഡീൽ' വിവാദം; സിപിഐഎം-ലീഗ് രഹസ്യ ധാരണയെന്ന് എം.ടി. രമേശ്

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ 'ഡീൽ' വിവാദം; സിപിഐഎം-ലീഗ് രഹസ്യ ധാരണയെന്ന് എം.ടി. രമേശ്

പ്രസിദ്ധീകരിച്ചത്: 04 Apr, 2026
ഷെയർ ചെയ്യുക:

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ 'ഡീൽ' വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.

 

യഥാർഥ രാഷ്ട്രീയ ധാരണ നടക്കുന്നത് സിപിഐഎമ്മും മുസ്ലീം ലീഗും തമ്മിലാണെന്ന് അദ്ദേഹം ആരോപിച്ചു. കാസർകോട്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കാൻ ഇരുപാർട്ടികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാണ് രമേശിന്റെ വെളിപ്പെടുത്തൽ. ഈ നീക്കങ്ങളിൽ കോൺഗ്രസിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഐഎം വോട്ടുകൾ മുസ്ലീം ലീഗിന് മറിച്ചുനൽകും. ഇതിന് പകരമായി കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎല്ലിനെ വിജയിപ്പിക്കാൻ ലീഗ് സഹായിക്കും.