'കട്ട പാര്‍ട്ടിയിലെ ശവംതൂക്കികളെ വെളുപ്പിക്കാന്‍ സ്വരാജ് മടിച്ചില്ല'; ആരോപണവുമായി വി കുഞ്ഞികൃഷ്ണന്‍
പ്രസിദ്ധീകരിച്ചത്: 04 Apr, 2026
സഖാവ് ധനരാജിന്റെ രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവംതൂക്കികളെ വെളുപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് യാതൊരു മടിയും കാണിച്ചില്ലെന്നും അത് വെളിച്ചത്ത് കൊണ്ടുവന്ന തന്നെ അപഹസിച്ചുവെന്നും പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍.
പയ്യന്നൂരില്‍ പാര്‍ട്ടിയിലെ ആശ്രിത ന്യായീകരണ കുതുകികള്‍ ചര്‍ദ്ദിച്ച് പാളിയ പ്രതിരോധ വചനങ്ങളെ സവിശേഷമായ കണ്ടുപിടിത്തമായി പുന:രവതരിപ്പിച്ചു എന്നത് മാത്രമാണ് ഈ മഹാന്റെ സംഭാവനയെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സഖാവ് ധനരാജിന്റേതടക്കമുള്ള വിഷയങ്ങള്‍ ആദ്യമുന്നയിച്ചത് പാര്‍ട്ടിക്കുള്ളിലാണ്. നിരന്തരമായി ഈ വിഷയത്തിനുമേല്‍ നടന്ന ഉള്‍പാര്‍ട്ടി പോരാട്ടത്തിന്റെ അനന്തര ഫലമെന്നോണമാണ് പരസ്യമായി ജനങ്ങളുടെ മുന്നില്‍ പിന്നീടത് ഉന്നയിക്കേണ്ടി വന്നത്.