പണം വാങ്ങി ചതിച്ചു; അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
പ്രസിദ്ധീകരിച്ചത്: 04 Apr, 2026
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന കരാർ ലംഘിച്ചതിലൂടെ ലയണൽ മെസ്സി സംസ്ഥാനത്തെ ആരാധകരെ വഞ്ചിച്ചുവെന്ന് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ.
ടീമിനെ കൊണ്ടുവരാനായി ഒപ്പിട്ട കരാറിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം അവർ പിന്മാറുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. 16,000 മില്യൺ ഡോളറാണ് സ്പോൺസർമാർ ഇതിനായി ചെലവാക്കിയതെന്നും, കരാർ ലംഘനം നടന്നത് അർജന്റീനയുടെ ഭാഗത്തുനിന്നാണെന്നും മന്ത്രി ആരോപിച്ചു.ഏകദേശം 16,000 മില്യൺ ഡോളറാണ് സ്പോൺസർമാർക്ക് നഷ്ടമായത്. ഇത് സർക്കാരിന്റെ പണമല്ലെന്നും സ്വകാര്യ സ്പോൺസർമാരുടേതാണെന്നും മന്ത്രി വ്യക്തമാക്കി.