ദാരിദ്ര്യത്തിൽ ജനിച്ച സിപിഐഎം നേതാക്കൾ പലരും ഇന്ന് കോടീശ്വരർ:  ജി സുധാകരൻ

ദാരിദ്ര്യത്തിൽ ജനിച്ച സിപിഐഎം നേതാക്കൾ പലരും ഇന്ന് കോടീശ്വരർ: ജി സുധാകരൻ

പ്രസിദ്ധീകരിച്ചത്: 04 Apr, 2026
ഷെയർ ചെയ്യുക:

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ അനാവശ്യമായ കടന്നാക്രമണം മൂലമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജി സുധാകരന്‍. പിണറായി ആണ് തന്നെ വളര്‍ത്തിയത് എന്ന് പറയുന്നു.

 

താന്‍ രാഷ്രീയം തുടങ്ങിയ കാലത്ത് അദ്ദേഹമില്ലെന്നും മലബാറിനപ്പുറത്തേക്ക് പിണറായിയെ ആര്‍ക്കും അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സജി ചെറിയാന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി മത്സരിക്കുകയാണ്. പിണറായി വിജയന്റെ വലം കൈയാണ് സജി. ദാരിദ്ര്യത്തില്‍ ജനിച്ച സിപിഐഎം നേതാക്കളില്‍ പലരും ഇന്ന് കോടീശ്വരന്മാരാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.