ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് മുൻ ഹോംലാൻഡ് സെക്യൂരിറ്റി ചീഫ് ക്രിസ്റ്റി നോം
മുൻ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ചീഫ് ക്രിസ്റ്റി നോമിന്റെ ഭർത്താവ് ബ്രയൻ നോമിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും സാമ്പത്തിക ഇടപാടുകളും അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഇൻഷുറൻസ് എക്സിക്യൂട്ടീവായ ബ്രയൻ നോം സ്ത്രീവേഷം ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചുവെന്നും ഒരു പ്രത്യേക ഫെറ്റിഷ് കമ്മ്യൂണിറ്റിയുടെ (fetish community) ഭാഗമായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ബ്രയൻ നോം സ്ത്രീവേഷത്തിലുള്ള തന്റെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചതായും വിവിധ സ്ത്രീകൾക്ക് ക്യാഷ് ആപ്പ് (CashApp), പേപാൽ (PayPal) എന്നിവ വഴി ഏകദേശം 25,000 ഡോളർ കൈമാറിയതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഈ ചാറ്റുകളിൽ തന്റെ ഭാര്യയെക്കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തിയതായും ആരോപണമുണ്ട്.
ന്യൂയോർക്ക് ടൈംസിനോട് പ്രതികരിക്കവെ, "ചില കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാം, പക്ഷേ ഇന്ന് അതിനുള്ള ദിവസമല്ല" എന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക്മെയിലിംഗിന് ഭാര്യയെ വിട്ടുകൊടുത്തു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.